തിരുവനന്തപുരം: ബലാൽസംഗ കേസിൽ നടൻ സിദ്ദീഖിനെ അന്വേഷകസംഘം ഒന്നര മണിക്കൂർ ചോദ്യം ചെയ്തു. തിരുവനന്തപുരം മെൻറ് പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ...
തിരുവനന്തപുരം: ബലാൽസംഗ കേസിൽ നടൻ സിദ്ദീഖിനെ അന്വേഷകസംഘം ഒന്നര മണിക്കൂർ ചോദ്യം ചെയ്തു. തിരുവനന്തപുരം മെൻറ് പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിൽ നടൻ സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പൊലീസിന്റെ മിക്ക ചോദ്യങ്ങളും സിദ്ദീഖ് അവഗണിച്ചുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് അറിയാനായത്.
മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും സിദ്ദിഖ് അതും കാര്യമായി പരിഗണിച്ചിട്ടില്ല.
സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതിയിൽ കാണാമെന്നുമുള്ള നിലപാടാണ് അന്വേഷക സംഘം എടുത്തിരിക്കുന്നത്.
മകൻ ഷഹീൻ, നടൻ ബിജു പപ്പൻ എന്നിവർക്ക് ഒപ്പമാണ് സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായത്.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നതാണ് സിദ്ദിഖിനെതിരായ കുറ്റം.
ഈ കേസിൽ സുപ്രീംകോടതി സിദ്ദിഖിന് രണ്ടാഴ്ചത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
COMMENTS