Kasarkot District Collector Impashekhar said that permission was not given to firecrackers at the Theru Anjutambalam Veerarkav temple
സ്വന്തം ലേഖകന്‍
നീലേശ്വരം: വന്‍ തീപിടിത്തമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിന് അനുമതി നല്കിയിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.
ക്ഷേത്ര അധികൃതര്‍ വെടിക്കെട്ട് നടത്തുന്നതിന് അനുമതിക്ക് അപേക്ഷിച്ചിരുന്നില്ല. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാഭരണകൂടം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ച വേളയില്‍ പടക്കം സൂക്ഷിച്ചിരുന്ന ഷീറ്റ് പാകിയ കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേര്‍ന്നായിരുന്നു പടക്കം സൂക്ഷിച്ചിരുന്നത്. ഇവിടെ നിരവധി പേര്‍ തെയ്യം കാണുന്നതിന് നിന്നിരുന്നു.
വെടിപ്പുരയ്ക്ക് തീപിടിച്ച് 154 പേര്‍ക്ക് പൊള്ളലും പരുക്കുമേറ്റു. പൊള്ളലേറ്റ 10 പേര്‍ അതി ഗുരുതര നിലയിലാണെന്ന് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.
പരുക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതര നിലയിലുള്ളവരെ പിന്നീട് മംഗലാപുരത്തെ പ്രമുഖ ആശുപത്രികളിലേക്കു മാറ്റി. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയായിരുന്നു അപകടം. രാത്രി 12 മണിക്കാണ് അപകടമുണ്ടായത്.
Summary: Kasarkot District Collector Impashekhar said that permission was not given to firecrackers at the Theru Anjutambalam Veerarkav temple. The temple president and secretary have been taken into custody in connection with the incident. The Collector said that legal action will be taken against them.
COMMENTS