പാലക്കാട്: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പാലക്കാട് പാര്‍വതി കല്യാണ മണ്ഡപത്തില്‍ നടക്കും. എ.ഐ.സി.സി ജനറ...
പാലക്കാട്: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പാലക്കാട് പാര്‍വതി കല്യാണ മണ്ഡപത്തില്‍ നടക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കളും കണ്‍വെന്‍ഷനില്‍ സംസാരിക്കും. ചേലക്കര യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ , മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
കണ്‍വെന്‍ഷനു മുന്‍പ് നഗരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ റോഡ് ഷോ ഉണ്ട്. അതേസമയം, കോണ്‍ഗ്രസിനെയാണ് സിപിഎം മുഖ്യശത്രുവായി കാണുന്നതെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃയോഗം.
ബിജെപിയോട് സിപിഎമ്മിനുള്ളത് മൃദുസമീപനമാണെന്നും കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിലയിരുത്തി.
Key Words: UDF Election Convention, Rahul Mamkoottathil
COMMENTS