പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) പിന്‍വലിച...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) പിന്‍വലിച്ചു. ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്ക് തന്നെ ഇല്ലെന്നും വ്യക്തമാക്കിയ അന്‍വര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ അപമാനിച്ചെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാന്‍ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അന്‍വര്‍ വേദിയില്‍ പറഞ്ഞു.
ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചത്. വയനാട് രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ കൊടിപോലും ഒഴിവാക്കി മുസ്ലിം ലീഗ് ത്യാഗം ചെയ്തു. മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഡിഎം കെ സര്‍വേ നടത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പകുതി കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ല. സരിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടെയുള്ളവര്‍ പലരും അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും വോട്ടു ബിജെപിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടര്‍മാര്‍ക്ക് യുഡിഎഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബിജെപിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടര്‍മാരെ കബളിപ്പിക്കുകയാണ്. കോണ്‍ഗ്രസുകാരെക്കാളും സഹായിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണ കുമാറാണെന്നും മുസ്ലീം വോട്ടര്‍മാര്‍ പറയുന്നതാണ് സര്‍വേ ഫലമെന്നും അന്‍വര്‍ തുറന്നടിച്ചു.
Key Words: Rahul Mamkoottathil, PV Anwar
COMMENTS