കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നും സ്വര്‍ണം പണയം വച്ചാണ് ആറാം തീയതി ക്വാര്‍ട്ടേഴ്‌സിലെത്തി പണം കൈമാറിയതെന്നും ടി.വി....
കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നും സ്വര്‍ണം പണയം വച്ചാണ് ആറാം തീയതി ക്വാര്‍ട്ടേഴ്‌സിലെത്തി പണം കൈമാറിയതെന്നും ടി.വി. പ്രശാന്ത് പൊലീസിനു മൊഴി നല്‍കി.
തന്റെ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കാന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി.
നവീന്റെ യാത്രയയപ്പ് യോഗത്തില്‍ ഇതിന്റെ പേരില്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതിനു പിന്നാലെ താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.
ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്ന ടൗണ്‍ സിഐയ്ക്കാണ്, കൈക്കൂലി നല്‍കിയതായി പ്രശാന്ത് മൊഴി നല്‍കിയത്. സ്വര്‍ണം പണയം വച്ചാണ് പണം നല്‍കിയതെന്ന് പറഞ്ഞ പ്രശാന്ത്, രേഖകളും ഹാജരാക്കിയതായി സൂചനയുണ്ട്. പി.പി.ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയില്ല.
Key words: Naveen Babu, TV Prasanth
COMMENTS