Opposition in niyamasabha today
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. ഇതേതുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കെ.കെ രമ എം.എല്‍.എയാണ് ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിയത്.
എന്നാല്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതായതിനാല്‍ ചര്‍ച്ച അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ വാദം.
അതേസമയം സ്ത്രീകളെ ബാധിച്ച ഇപ്രകാരമൊരു വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനകരമാണെന്നും അവതരണത്തിന് അനുമതിയില്ലെങ്കില്‍ പിന്നെ ചോദ്യം അനുവദിച്ചത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. ഇതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.
Keywords: Niyamasabha, Opposition, Hema committee report, Speaker


COMMENTS