കൊച്ചി : പ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ ഷോയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ടുള്ള ലഹരി മരുന്ന് വില്‍പ്പനയായിരുന്നു ഓംപ്രകാശിന്...
കൊച്ചി : പ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ ഷോയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ടുള്ള ലഹരി മരുന്ന് വില്‍പ്പനയായിരുന്നു ഓംപ്രകാശിന്റെയും കൂട്ടരുടേയും പദ്ധതിയെന്ന നിഗമനത്തില്‍ പൊലീസ്.
അതിനിടെയാണ് മലയാള സിനിമയെ കുറെക്കാലമായി മൂടിനില്‍ക്കുന്ന ലഹരി മരുന്ന് ആരോപണത്തിലേക്ക് കൂടി കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ അറസ്റ്റ് വഴിതുറന്നിരിക്കുന്നത്. അതേസമയം, കേസ് വളരെ ദുര്‍ബലമാണെന്നതിന്റെ തെളിവാണ് ഓംപ്രകാശിന് ഇന്നു തന്നെ കോടതി ജാമ്യം അനുവദിച്ചതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഓംപ്രകാശ് കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടക്കുന്നുവെന്നും ഡാന്‍സാഫ് സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ പൊലീസ് എത്തിയത്. പക്ഷേ കൊക്കെയിന്‍ സൂക്ഷിച്ചിരുന്ന ഒരു കവറും 8 ലിറ്റര്‍ മദ്യവും മാത്രമേ പൊലീസിനു ലഭിച്ചുള്ളൂ. ഇതില്‍ 2 മദ്യക്കുപ്പികള്‍ പൊട്ടിച്ച നിലയിലായിരുന്നു.
തങ്ങള്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കൊക്കെയ്ന്‍ എന്ന് ഓംപ്രകാശിനൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ഷിഹാസ് സമ്മതിച്ചെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടിച്ചെടുത്ത കവറും അതിലെ പൊടിയുടെ അവശിഷ്ടങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്. ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ചാകും ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവരില്‍ നിന്ന് മൊഴിയെടുക്കുക.
Key Words: Omprakash, Alan Walker, DJ Show
COMMENTS