തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സഹകരണത്തിനായി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്നും യുഡിഎഫിനോട് വിലപേശാന്‍ പി.വി അന്‍വര്‍ വളര്‍ന്നിട്ടില്ലെന്നും പ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സഹകരണത്തിനായി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്നും യുഡിഎഫിനോട് വിലപേശാന്‍ പി.വി അന്‍വര്‍ വളര്‍ന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അന്‍വര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിനെ തുടര്‍ന്ന് ഞങ്ങളുമായി സഹകരണത്തിന് വന്നു.
നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാമെന്ന് അന്‍വറും പറഞ്ഞു, എന്നാല്‍ പിന്നീടാണ് കണ്ടീഷന്‍സ് വെച്ചുളള അന്‍വറിന്റെ വാര്‍ത്താ സമ്മേളനം ഉണ്ടായതെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെ പിന്‍വലിക്കാനാണ് അന്‍വര്‍ പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു.
Key words: PV Anwar, Ramya Haridas
COMMENTS