ബംഗളൂരു: 36 വർഷത്തിനുശേഷം ഇന്ത്യയെ നാട്ടിൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തി ന്യൂസിലാൻഡ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ടു വിക്കറ...
ബംഗളൂരു: 36 വർഷത്തിനുശേഷം ഇന്ത്യയെ നാട്ടിൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തി ന്യൂസിലാൻഡ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ന്യൂസിലാന്റിന്റെ വിജയം.
ഇന്ത്യ ഉയർത്തിയ 107 റൺസിന്റെ വിജയലക്ഷ്യം 27.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു.
76 പന്തിൽ 48 റൺസുമായി വിൽ യങ്ങും 46 പന്തിൽ 39 റൺസുമായി ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്സിൽ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തൽ തന്നെ കിവി ക്യാപ്റ്റൻ ടോം ലാഥം പുറത്തായി. പിന്നാലെ ഡെവോൺ കോൺവെ 17 റൺസുമായി ഔട്ടായി .
എന്നാൽ വിൽ യങ്ങും രചിനും ചേർന്ന് അനായാസം ജയം ഉറപ്പാക്കുകയായിരുന്നു.
ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര കേവലം 46 റൺസിന് പുറത്തായിരുന്നു. തുടർന്ന് ന്യൂസിലാൻഡ് 402 റൺസിന്റെ വെല്ലുവിളി ഉയർത്തി.
മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 462 റൺസിന് എല്ലാവരും പുറത്തായി. 150 റൺസ് എടുത്ത സർഫറാസ് ഖാനും 99 റൺസിന് പുറത്തായ റിഷഭ് പന്തുമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നത്. 77 റൺസ് എടുത്ത വിരാട് കോലിയും 52 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചുവെങ്കിലും മറ്റുള്ളവർ നിരാശപ്പെടുത്തി. സമനില സാധ്യമായിരുന്ന കളിയെ പരാജയത്തിലേക്ക് തള്ളിയിട്ടത് ഇന്ത്യൻ നിരയിലെ മറ്റ് ബാറ്റ്സ്മാൻമാരുടെ കഴിവുകേട് കൂടിയായിരുന്നു.
Keywords : India, New Zealand, Cricket test, Virat Kohli, Rohit Sharma, Sarfaraz Khan, Rishabh pant
COMMENTS