കൊച്ചി: പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേരും. അതേസമയം കണ്ണൂര്‍ കളക്ടറുടെ കത്തില്‍ തൃപ്തരല്ലെന്നു...
കൊച്ചി: പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേരും. അതേസമയം കണ്ണൂര്‍ കളക്ടറുടെ കത്തില്‍ തൃപ്തരല്ലെന്നും കുടുംബം അറിയിച്ചു. കണ്ണൂര്‍ കളക്ടറുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചതായി ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖില്‍ പറഞ്ഞു. സബ് കളക്ടറുടെ കൈവശം കവറില്‍ കൊടുത്തുവിട്ട കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
ഇന്നലെയാണ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ദിവ്യ ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നത്.
Key words: Naveen Babu, PP Divya
COMMENTS