തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി ഉപയോഗിച്ച 'നവകേരള' ബസ് വീണ്ടും പൊളിച്ച് പണിയുന്നു. ബസിലെ പാന്‍ട്...
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി ഉപയോഗിച്ച 'നവകേരള' ബസ് വീണ്ടും പൊളിച്ച് പണിയുന്നു. ബസിലെ പാന്‍ട്രി ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിക്കുന്നത്. കൂടാതെ ബസിലെ ടോയ്‌ലറ്റിനും മാറ്റം ഉണ്ടാകും.
64 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ബസിന്റെ ബോഡിയും ഉള്‍ഭാഗവും നിര്‍മ്മിച്ചത്. ഇതാണ് വീണ്ടും പൊളിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കര്‍ണ്ണാടകയിലെ സ്വകാര്യ വര്‍ക്ക്ഷോപ്പിലാണ്. ബസിന്റെ ബോഡിയില്‍, ഉള്‍ഭാഗത്തിന് വീണ്ടും മാറ്റം വരുത്തുകയാണ്. ബസിന്റെ സൗകര്യങ്ങള്‍ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വര്‍ക്ക്ഷോപ്പില്‍ കയറ്റിയത്. ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത്. ഇത് 30തില്‍ കൂടുതല്‍ സീറ്റാക്കി മാറ്റും. സീറ്റിന്റെ പ്ലാറ്റ്ഫോമും മാറ്റും.
ബസിന്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയയും പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യന്‍ ക്ലോസറ്റ് ഒഴിവാക്കി ഇന്ത്യന്‍ ക്ലോസറ്റ് ആക്കും. യൂറോപ്യന്‍ ക്ലോസറ്റ് യാത്രക്കാര്‍ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം.
കുറഞ്ഞ സീറ്റില്‍ കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് ഓടിച്ചിട്ടും ലാഭകരമല്ലെന്നാണ് കെഎസ്ആര്‍ടിയുടെ വിശദീകരണം. പൊളിച്ച് പണിയുന്നതും നേരത്തെ ബസിന്റെ ബോഡി നിര്‍മ്മിച്ച എസ്.എം കണ്ണപ്പ എന്ന അതേ കമ്പനി തന്നെയാണ്.
Key Words: Navakerala Bus
COMMENTS