കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്റല്ലയുടെ പിന്‍ഗാമിയായ ഹാഷിം സഫീദ്ദീന്റെ കാര്യം അനിശ്ചിതത്വത്തില്‍ തുടരുന്നു. വെള്ളിയാഴ്ച ലെബന...
കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്റല്ലയുടെ പിന്‍ഗാമിയായ ഹാഷിം സഫീദ്ദീന്റെ കാര്യം അനിശ്ചിതത്വത്തില്‍ തുടരുന്നു. വെള്ളിയാഴ്ച ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് ശേഷം അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയില്‍ വെള്ളിയാഴ്ച മുതല്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ രക്ഷാപ്രവര്‍ത്തകരെ ആക്രമണസ്ഥലം പരിശോധിക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയുടെ കൊലപാതകത്തിന് ശേഷം പ്രദേശത്ത് നടന്ന ഏറ്റവും വലിയ ബോംബാക്രമണങ്ങളിലൊന്നായിരുന്നു വ്യാഴാഴ്ച രാത്രി നടന്നത്. ഇസ്രായേല്‍ ബെയ്റൂട്ടില്‍ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുതിര്‍ന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥനും നസ്റല്ലയുടെ അനന്തരാവകാശിയുമായ ഹാഷിം സഫീദ്ദീന്‍ ഭൂഗര്‍ഭ ബങ്കറില്‍ മറ്റ് നേതാക്കളുമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് കരുതുന്നു.
Key Words: Nasrallah's Successor, Hashim Safieddin
COMMENTS