തിരുവനന്തപുരം:പിപി ദിവ്യയുടെമുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്...
തിരുവനന്തപുരം:പിപി ദിവ്യയുടെമുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ദിവ്യയെ സംരക്ഷിച്ചത് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദന്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മരണ ശേഷവും എ ഡി എം നവീന്‍ ബാബുവിനെ കോടതിയില്‍ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സി പി എം നേതാവുമായ വിശ്വന് ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സി പി എം നേതൃത്വമാണ്. സി പി എമ്മിന്റെ വക്കാലത്ത് സ്ഥിരമായി എടുക്കുന്നയാളാണ് വിശ്വന് വക്കീല്‍. എം വി ഗോവിന്ദന്റെ സഹായമില്ലാതെ ഇത് നടക്കില്ല. എം വി ഗോവിന്ദന് ഈ കാര്യത്തില്‍ നിക്ഷിപ്ത താത്പര്യമാണുള്ളത്. ദിവ്യയ്ക്ക് കോടതിയില്‍ പോകാനുള്ള സൗകര്യം ഒരുക്കിയത് പൊലീസും സി പി എമ്മുമാണ്. ആഭ്യന്തര വകുപ്പിന്റെ സഹായമില്ലാതെ ദിവ്യയ്ക്ക് ഇത്ര ദിവസം ഒളിവില്‍ കഴിയാനാവില്ല. നവീന്‍ ബാബുവിന്റെ ഭാര്യ ഈ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.
പത്തനംതിട്ട ജില്ലാ നേതൃത്വം നിലപാട് പണയം വെച്ചത് സംസ്ഥാന സെക്രട്ടറി ഇടപെട്ടതോടെയാണ്. കണ്ണൂര്‍ ലോബിക്ക് മുന്നില്‍ പത്തനംതിട്ട ജില്ലാ ഘടകം കീഴടങ്ങിയത് ഗോവിന്ദന്റെ താത്പര്യം സംരക്ഷിക്കാനാണെന്നും സുരേന്ദ്രന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
Key words: MV Govindan, PP Divya, K Surendran, ADM Naveen Babu
COMMENTS