തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ...
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസ് വിട്ട പി. സരിന്‍ പാലക്കാട് ഇടത് സ്ഥാനാര്‍ഥിയാവുമെന്നും പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ യുആര്‍ പ്രദീപിനെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പ്രദീപിന്റെ പ്രചാരണം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയില്‍ തുടങ്ങി.
പാലക്കാട്, ബിജെപി - കോണ്‍ഗ്രസ് ഡീല്‍ ഉണ്ടാകുമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതാണ്. പാലക്കാട് ഇന്നത്തെ സ്ഥിതിയില്‍ സരിന്‍ തന്നെ മത്സരിക്കണം എന്നാണ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. സരിന്‍ സ്വതന്ത്രന്‍ ആയി മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Key words: MV Govindan, Palakkad and Chelakkara By Election
COMMENTS