Music director Sushin Shyam got married
കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. വിവാഹത്തില്‍ നടന്‍ ഫഹദ് ഫാസില്‍, നസ്രിയ, നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്‌കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് തുടങ്ങി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
2014ല്‍ സപ്തമശ്രീ തസ്‌ക്കരാ: എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിക്കൊണ്ടാണ് സുഷിന്‍ ചലച്ചിത്ര രംഗത്തെത്തിയത്. തുടര്‍ന്ന് കിസ്മത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
ഇതില്‍ കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും കുമ്പളങ്ങി നൈറ്റ്, വരത്തന്‍ എന്നിവയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതിന് സൈമ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അമല്‍ നീരദ് ചിത്രം ബൊഗയ്ന്‍ വില്ലയിലെ ഗാനങ്ങള്‍ക്കാണ് ഏറ്റവും ഒടുവില്‍ സംഗീതം നല്‍കിയത്.
Keywords: Music director Sushin Shyam, Marriage, Uthara Krishnan
COMMENTS