തിരുവനന്തപുരം: നിലവില്‍ സരിന്‍ പാര്‍ട്ടിക്ക് പുറത്താണെന്നും സരിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട സമയമല്ല ഇതെന്നും മു...
തിരുവനന്തപുരം: നിലവില്‍ സരിന്‍ പാര്‍ട്ടിക്ക് പുറത്താണെന്നും സരിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട സമയമല്ല ഇതെന്നും മുരളീധരന്‍ പറഞ്ഞു. തിരുവല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിന്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടിക്ക് പുറത്തു പോകുന്നവരുടെ പ്രസ്താവനകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് മൂന്ന് ഉപ തെരഞ്ഞെടുപ്പുകളെയാണ് നേരിടുന്നത്.
പിണറായി സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വേദിയാണ് ഈ ഉപതിരഞ്ഞെടുപ്പ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷത്തില്‍ എത്തിക്കുക, പാലക്കാട് സീറ്റ് നിലനിര്‍ത്തുക, ചേലക്കര പിടിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ യു ഡി എഫിന് മുമ്പില്‍ ഉള്ളത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പ്രചരണത്തിന് ഇറങ്ങുമെന്നും മറ്റ് സ്ഥലങ്ങളിലെ പരിപാടികള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Key Words: Dr.P Sarin, K Muraleedharan
COMMENTS