കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രി വളപ്പില്‍ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച തങ്ങളുടെ ജൂന...
കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രി വളപ്പില്‍ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച തങ്ങളുടെ ജൂനിയര്‍ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ജി കാര്‍ മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലിലെ 45-ലധികം മുതിര്‍ന്ന ഡോക്ടര്‍മാരും ഫാക്കല്‍റ്റി അംഗങ്ങളും രാജിവച്ചു.
തങ്ങളുടെ ജൂനിയര്‍ സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും രാജിക്കത്ത് സമര്‍പ്പിക്കുന്നതിനിടെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.
ട്രെയിനി ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 'മരണം വരെ നിരാഹാരം' നടത്തുന്ന സമരക്കാരായ ഡോക്ടര്‍മാരുമായി അനുരഞ്ജനം നടത്തണമെന്നും അവര്‍ ആര്‍ജി കാര്‍ ആശുപത്രി ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.
Key words: Doctors Resigned, RG Kar Hospital
COMMENTS