ന്യൂഡല്‍ഹി: 16ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ - ...
ന്യൂഡല്‍ഹി: 16ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ - ഉക്രൈന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് എല്ലാ സഹകരണവും നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത കസാനില്‍ നടന്ന ഉഭയകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
'റഷ്യയും ഉക്രെയ്നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ വിഷയത്തില്‍ ഞാന്‍ നിങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, പ്രശ്നങ്ങള്‍ സമാധാനപരമായ രീതിയില്‍ പരിഹരിക്കപ്പെടണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സമാധാനവും സുസ്ഥിരതയും നേരത്തേ സ്ഥാപിക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും മാനവികതയ്ക്ക് മുന്‍ഗണന നല്‍കുന്നു, വരാനിരിക്കുന്ന സമയങ്ങളില്‍ സാധ്യമായ എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ രണ്ട് റഷ്യ സന്ദര്‍ശനങ്ങളും മോദി അനുസ്മരിച്ചു, അവ നമ്മുടെ അടുത്ത ഏകോപനത്തെയും ആഴത്തിലുള്ള സൗഹൃദത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു.
Key words: Narendra Modi, Russia - Ukraine War
COMMENTS