തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രി മാറ്റത്തില്‍ കടുത്ത നടപടിയിലേക്കൊരുങ്ങി തോമസ് കെ. തോമസ്. മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ...
തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രി മാറ്റത്തില്‍ കടുത്ത നടപടിയിലേക്കൊരുങ്ങി തോമസ് കെ. തോമസ്. മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയെ ധരിപ്പിച്ചു. മന്ത്രിയാക്കാന്‍ ആകുമോ എന്ന് മുഖ്യമന്ത്രി നിലപാട് പറയണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെടുന്നുണ്ട്.
എന്‍ സി പിയിലെ ഒരു വിഭാ?ഗം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവര്‍ത്തിക്കുന്നുണ്ട്. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത് ഇന്നലെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെയാണ് തോമസ് നിലപാട് കടുപ്പിച്ചത്.
Key words: Ministerial Change, NCP , Thomas K Thomas
COMMENTS