ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്‍മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി. അതിര്‍ത്തി...
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്‍മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി. അതിര്‍ത്തിയില്‍ പട്രോളിങ് ആരംഭിച്ചു. മേഖലയിലെ താല്‍ക്കാലിക നിര്‍മാണങ്ങളും പൊളിച്ചുമാറ്റി.
പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയില്‍ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്. സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും.
ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള 3 ഘട്ട പ്രക്രിയയുടെ ആദ്യപടിയാണിത്.
കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു.
COMMENTS