തൃശൂര്‍: തൃശൂര്‍ സ്വര്‍ണാഭരണ നിര്‍മാണ ഫാക്ടറികളിലും വീടുകളിലും ഫ്‌ളാറ്റുകളിലും അടക്കം നഗരത്തില്‍ 74 ഇടത്ത് സംസ്ഥാന ജി എസ് ടി വകുപ്പിന്റെ പര...
തൃശൂര്‍: തൃശൂര്‍ സ്വര്‍ണാഭരണ നിര്‍മാണ ഫാക്ടറികളിലും വീടുകളിലും ഫ്‌ളാറ്റുകളിലും അടക്കം നഗരത്തില്‍ 74 ഇടത്ത് സംസ്ഥാന ജി എസ് ടി വകുപ്പിന്റെ പരിശോധന. 104 കിലോ അനധികൃത സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് 5 ന് ആരംഭിച്ച പരിശോധന തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ എത്തി ഒരേസമയം വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ജി എസ് ടി റെയ്ഡ് ആണ് ഇതെന്നും വിവരമുണ്ട്.
അതേസമയം, ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നീക്കങ്ങള്‍ ആസൂത്രിതവും അതീവ രഹസ്യവുമായിരുന്നു. ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ ഐഡന്റിറ്റി വെളിപ്പെടുത്താതെ, വിനോദസഞ്ചാരികളെന്ന പേരില്‍ ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമാണ് തൃശൂരില്‍ എത്തിച്ചത്.
കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു നടപടികള്‍. ഇന്നലെ റെയ്ഡ് നടക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഡപ്യൂട്ടി കമ്മിഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു. ഇന്നു വൈകിട്ടോടെയേ നടപടികള്‍ അവസാനിക്കൂവെന്നും പിടിച്ചെടുത്ത സ്വര്‍ണം ട്രഷറിയിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Key words: GST, GST Raid, Gold Seized, Secret Operation
COMMENTS