പത്തനംതിട്ട: കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് സി പി എം നേതാവ് മലയാലപ്പുഴ മോഹനന്‍. എഡിഎമ്മിനെതിരെ കളക്ടറെ കൊണ്ട് ആരോ പറയിച്ച...
പത്തനംതിട്ട: കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് സി പി എം നേതാവ് മലയാലപ്പുഴ മോഹനന്‍. എഡിഎമ്മിനെതിരെ കളക്ടറെ കൊണ്ട് ആരോ പറയിച്ചതാണ്. അതാണ് പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് മനസ്സിലാകുന്നത്. കളക്ടറെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടതാണ്.
കൈക്കൂലി ആരോപണം ഉയര്‍ന്ന സംഭവത്തിലെ ബെനാമി ഇടപാടുകള്‍ അടക്കം പരിശോധിക്കണം. ഹിഡന്‍ അജണ്ട പുറത്തു വരണം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം, മരണത്തിലെ ദുരൂഹതയും നീങ്ങണമെന്നും മലയാലപ്പുഴ മോഹനന്‍.
Key Words: Malayalapuzha Mohanan, Kannur Collector
COMMENTS