ന്യൂഡല്‍ഹി: മലപ്പുറം ജില്ലക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി അഭ...
ന്യൂഡല്‍ഹി: മലപ്പുറം ജില്ലക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' ദിനപത്രം.
മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച കൈസന്‍ എന്ന പി ആര്‍ ഏജന്‍സിയാണ് പ്രസ്തുത പരാമര്‍ശം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതെന്ന് 'ദ ഹിന്ദു' വ്യക്തമാക്കി. ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പത്രം വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.
മലപ്പുറം ജില്ലക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ 'ദി ഹിന്ദു' ദിനപത്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് പത്രം വിശദീകരണവുമായി രംഗത്തുവന്നത്.
Key words: Malappuram Controversial Statement, The Hindu News Paper
COMMENTS