കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍ മൊകേരിയെ എല്‍ ഡി എഫ് കളത്തിലിറക്കും. ഇന്ന് ...
കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍ മൊകേരിയെ എല്‍ ഡി എഫ് കളത്തിലിറക്കും. ഇന്ന് ചേര്‍ന്ന സി പി ഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്.
വയനാട് ജില്ല കമ്മിറ്റിയാണ് സത്യന്‍ മൊകേരിയുടെ പേര് ശിപാര്‍ശ ചെയ്തത്. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം എല്‍ എ ആയിട്ടുണ്ട്. മുമ്പ് സത്യന്‍ മൊകേരി മത്സരിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ സി പി ഐ മികച്ച പ്രകടനം നടത്തിയിരുന്നു.
Key words: LDF, Sathyan Mokeri, Priyanka, Wayanad
COMMENTS