Land for job case
ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും മക്കള്‍ക്കും ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി. ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രതാപ് യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്കാണ് ഒരു ലക്ഷം രൂപ ജാമ്യത്തുകയില്‍ ജാമ്യം അനുവദിച്ചത്.
കേസന്വേഷണത്തിനിടയില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. ലാലുപ്രസാദ് യാദവ് 2004 മുതല്‍ 2009 വരെ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് വെസ്റ്റ് സെന്‍ട്രല്‍ സോണില്‍ ഗ്രൂപ്പ് ഡി തസ്തികയില്‍ ജോലി നല്‍കി പകരം ഭൂമി സ്വന്തമാക്കിയെന്നതാണ് കേസ്. കേസിന്റെ അടുത്ത വാദം ഈ മാസം 25 ന് നടക്കും.
Keywords: Land for job case, Delhi court, RJD, Bihar, Lalu Prasad Yadav, Bail
COMMENTS