കോട്ടയം: കോട്ടയം ബസേലിയോസ് കോളേജില്‍ സംഘര്‍ഷത്തിനിടെ കെഎസ്‌യു നേതാക്കള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം നട...
കോട്ടയം: കോട്ടയം ബസേലിയോസ് കോളേജില്‍ സംഘര്‍ഷത്തിനിടെ കെഎസ്‌യു നേതാക്കള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ്‌യു വിജയിച്ചിരുന്നു. 16 വര്‍ഷത്തിനു ശേഷമാണ് ബസേലിയോസ് കോളേജില്‍ കെഎസ്‌യു വിജയിക്കുന്നത്.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ ഭാഗമായി ഇന്ന് ലഡു വിതരണം ചെയ്യുന്നതിനിടെ പ്രകോപനമില്ലാതെ മര്‍ദിച്ചതായി കെ എസ് യു നേതൃത്വം പറയുന്നത്. മര്‍ദനമേറ്റ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ജെയ്‌സ് ദാസ്, യൂണിറ്റ് അംഗം മിലന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കെ എസ് യു പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചെന്ന് എസ്എഫ് ഐ ആരോപിച്ചു.
Key Words: KSU - SFI Clash, Baselios College
COMMENTS