Kasaragod Nileswaram Anjutambalam Veerarkav Theyam Ket festival, 154 people were burnt and injured when a firecracker caught fire
സ്വന്തം ലേഖകന്‍
നീലേശ്വരം: കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് 154 പേര്‍ക്ക് പൊള്ളലും പരുക്കുമേറ്റു. പൊള്ളലേറ്റ 10 പേര്‍ അതി ഗുരുതര നിലയിലാണെന്ന് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.
പരുക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ആദ്യം പ്രവേശിപ്പിച്ചത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയായിരുന്നു അപകടം.
രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്കു തിക്കിലും തിരക്കിലും പരിക്കേല്‍ക്കുകയും ചെയ്തു. പടക്കം പൊട്ടിയ തീപ്പൊരി പടക്കപ്പുരയിലേക്കു വീണതാണ് തീപിടിക്കാന്‍ കാരണമായത്.
പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തിന് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സന്ദീപിനെ വെളുപ്പിന് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.
ഐശാല്‍ ആശുപത്രിയില്‍ 17 പേരും കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16 പേരും സഞ്ജീവനി ആശുപത്രിയില്‍ 10 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 18 പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരില്‍ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും ദീപ ആശുപത്രിയില്‍ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജില്‍ 18 പേരുമാണ് ചികിത്സയിലുള്ളത്.
COMMENTS