കൊച്ചി: ആരാധകരേറെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ദേവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ഇന്നും നാളെയും കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടു...
കൊച്ചി: ആരാധകരേറെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ദേവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ഇന്നും നാളെയും കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കപില്‍ദേവിന് ഇന്നാണ് കൊച്ചിയില്‍ പരിപാടിയുള്ളത്, സച്ചിന് നാളെയും.
ഇന്ന് 5.15നു കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഡൗണ്‍ടൗണിന്റെ 'യുവര്‍ എന്‍കൗണ്ടര്‍ വിത്ത് സക്‌സസ് ഐക്കണ്‍സ്' എന്ന പരിപാടിയിലാണ് കപില്‍ദേവ് പങ്കെടുക്കുക. കടവന്ത്ര റീജനല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ആര്‍എസ്സി) കപില്‍ദേവിന് ഓണററി അംഗത്വം സമ്മാനിക്കും. ഇന്ന് വൈകിട്ട് 6.45നു കപില്‍ദേവ് ആര്‍എസ്സി സന്ദര്‍ശിക്കും.
കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യാനാണു സച്ചിന്‍ നാളെ രാവിലെ എറണാകുളം മറൈന്‍ ഡ്രൈവില്‍ എത്തുന്നത്.
Key words: Kapil Dev, Sachin Tendulkar, Kochi
COMMENTS