Kannur district collector's apology letter to ADM Naveen Babu's family
പത്തനംതിട്ട: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഇതു സംബന്ധിച്ച് പത്തനംതിട്ട സബ് കളക്ടര്‍ നേരിട്ടെത്തിയാണ് കത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. സീല്‍ഡ് കവറിലാണ് പത്തനംതിട്ട സബ് കളക്ടര്‍ നവീന്‍ ബാബുവിന്റെ ഭാര്യയുടെ കയ്യില്‍ കത്തേല്‍പ്പിച്ചത്.
യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളിലെ ഖേദമാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായാണ് ഉള്ളടക്കം.
അതേസമയം എന്താണ് സംസാരിച്ചതെന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെയും വലിയ ജനരോഷം ഉയരുന്നുണ്ട്. അതാകാം നേരിട്ട് എത്താതിരുന്നതെന്നാണ് വിവരം.
Keywords: Kannur district collector, Apology letter, ADM Naveen Babu, Family
COMMENTS