തിരുവനന്തപുരം : ഇനി 2029 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാത്രമായിരിക്കും താന്‍ മത്സരിക്കുകയെന്ന് കെ മുരളീധരന്‍. എല്ലാം പറയുന്നത് കേട്ട് എട...
തിരുവനന്തപുരം : ഇനി 2029 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാത്രമായിരിക്കും താന്‍ മത്സരിക്കുകയെന്ന് കെ മുരളീധരന്‍. എല്ലാം പറയുന്നത് കേട്ട് എടുത്തുചാടാന്‍ ഇനി ഇല്ല എന്നാണ് തീരുമാനം എന്ന് കെ മുരളീധരന്‍. 2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ല. തോല്‍വി മുന്നില്‍ കാണുന്ന തിരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി തന്നെ ഉറപ്പായും മത്സരിപ്പിക്കും എന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പമാണ് നില്‍ക്കേണ്ടതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയാണ്. ചതിയന്മാരുടെ പാര്‍ട്ടിയില്‍ നില്‍ക്കണോയെന്ന് മുരളീധരന്‍ പരിശോധിക്കണം. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരന്‍ തെളിയിക്കണമെന്നും എ കെ ബാലന്‍ സൂചിപ്പിച്ചു.
Key Words: K Muralidharan, Parliamentary Elections
COMMENTS