ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇത് സംബന്ധിച്ച വിജ്ഞാപന...
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അറിയിച്ചു.
നവംബര്‍ 10ന് നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിരമിക്കും. ഇതിന് ശേഷമായിരിക്കും സഞ്ജീവ് ഖന്ന നവംബര്‍ 11ന് ചീഫ് ജസ്റ്റിസായി ചുമതല ഏല്‍ക്കുക. സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായിരിക്കും ജസ്റ്റിസ് സഞ്ജീവ് ഖന്ന.
നിലവിലെ ചീഫ് ജസിറ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് ഖന്നയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു
Key words: Justice Sanjeev Khanna, Chief Justice , Supreme Court
COMMENTS