Jammu Kashmir former minister Mushtaq Bukhari passed away
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ജമ്മു കശ്മീരിലെ പട്ടികവര്‍ഗ സംവരണ മണ്ഡലമായ സുരന്‍കോട്ട് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.
രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായിരുന്ന ബുഖാരി ഒരു കാലത്ത് ഫറൂഖ് അബ്ദുല്ലയുടെ വിശ്വസ്തനായിരുന്നു. പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
Keywords: Jammu Kashmir, Mushtaq Bukhari, BJP, Passed away
COMMENTS