കൊച്ചി: യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 6 പള്ളികള്‍ ഉടന്‍ ഏറ്റെടുക്കണമെന്ന് ഹൈക...
കൊച്ചി: യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 6 പള്ളികള്‍ ഉടന്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് സര്‍ക്കാര്‍ പള്ളികള്‍ ഏറ്റെടുക്കാതിരുന്നതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. നവംബര്‍ 8 ന് ചീഫ് സെക്രട്ടറിയും, കളക്ടര്‍മാരും നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് ഇന്നലെ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
പള്ളകള്‍ ഏറ്റെടുക്കുന്നതിന് സാവകാശം വേണമെന്നും, കോടതി അലക്ഷ്യ നടപടികള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ടുമാണ് അപ്പീല്‍ നല്‍കിയത്.
പള്ളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. യാക്കോബായ സഭയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് എതിരെ അപ്പീല്‍ നല്‍കി.
Key words: Jacobite-Orthodox Church, Controversy, Supreme Court
COMMENTS