കൊച്ചി: യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ...
കൊച്ചി: യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തിലാണ് നടപടി.
കോതമംഗലം പുളിന്താനം, പെരുമ്പാവൂര്‍ ഓടക്കാലി പള്ളികള്‍ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍, പൊലീസ് സഹായത്തോടെ ഏറ്റെടുക്കാന്‍ ശ്രമിച്ചു എങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ തിരികെ പോരുകയായിരുന്നു.
ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുളള എതിര്‍കക്ഷികള്‍ അടുത്ത മാസം എട്ടിന് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്ന് ജസ്റ്റീസ് വി ജി അരുണ്‍ അറിയിച്ചു.
യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന 6 പള്ളികള്‍ ഉടന്‍ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
Key Words: Jacobite, Orthodox Church dispute, High Court, Contempt of Court, Kerala Government
COMMENTS