ഗാസ സിറ്റി: സെന്‍ട്രല്‍ ഗാസ മുനമ്പില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു....
ഗാസ സിറ്റി: സെന്‍ട്രല്‍ ഗാസ മുനമ്പില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹമാസിനെ പൂര്‍ണ്ണമായി തകര്‍ക്കുക എന്ന ലക്ഷ്യം ഇസ്രായേല്‍ പൂര്‍ത്തീകരിച്ചുവെന്നും വെടിനിര്‍ത്തലും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ പുനരാരംഭിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ആക്രമണം.
നസീറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റതായി ഔദ ആശുപത്രി അറിയിച്ചു. മരിച്ചവരില്‍ 18 വയസ്സിന് താഴെയുള്ള 13 കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ടെന്ന് ആശുപത്രിയുടെ രേഖകള്‍ പറയുന്നു.
Key Words: Israeli Attack, Gaza Strip
COMMENTS