ഗാസസിറ്റി: ഞായറാഴ്ച പുലര്‍ച്ചെ ഗാസയിലെ പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് ...
ഗാസസിറ്റി: ഞായറാഴ്ച പുലര്‍ച്ചെ ഗാസയിലെ പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. പാലസ്തീന്‍ എന്‍ക്ലേവില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഒന്നാം വാര്‍ഷികത്തോട് അടുക്കുന്നതിനിടെയാണ് സെന്‍ട്രല്‍ ഗാസ മുനമ്പിലെ ദേര്‍ അല്‍-ബാലയിലെ അല്‍-അഖ്‌സ ആശുപത്രിക്ക് സമീപമുള്ള പള്ളിയിലെ ആക്രമണം.
പലായനം ചെയ്തവരെ പാര്‍പ്പിക്കാന്‍ മസ്ജിദ് ഉപയോഗിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Key words: Israeli Airstrikes, Mosque, Gaza
COMMENTS