ബെയ്‌റൂട്ട് : തിങ്കളാഴ്ച ബെയ്‌റൂട്ട് ഏരിയയില്‍ വ്യോമാക്രമണത്തിനിടെ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് യൂണിറ്റ് തലവന്‍ സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊ...
ബെയ്‌റൂട്ട് : തിങ്കളാഴ്ച ബെയ്‌റൂട്ട് ഏരിയയില്‍ വ്യോമാക്രമണത്തിനിടെ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് യൂണിറ്റ് തലവന്‍ സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട്, ഒക്ടോബര്‍ 7 തിങ്കളാഴ്ച ബെയ്റൂട്ടിലെ ഒരു കോമ്പൗണ്ടില്‍ നടത്തിയ ആക്രമണത്തില്‍ ഹുസൈനി കൊല്ലപ്പെട്ടതായി ഐഡിഎഫ് പറഞ്ഞു. ഹിസ്ബുള്ളയില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
'ഹിസ്ബുള്ള ഭീകര സംഘടനയുടെ ആസ്ഥാനത്തിന്റെ തലവന്‍ സോഹില്‍ ഹൊസൈന്‍ ഹൊസൈനിയെ ഐഡിഎഫ് വധിച്ചു. ഇന്നലെ, ഇന്റലിജന്‍സ് വിഭാഗത്തിന്റെ കൃത്യമായ നിര്‍ദ്ദേശപ്രകാരം, വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ബെയ്‌റൂട്ട് പ്രദേശം ലക്ഷ്യമാക്കി ഹിസ്ബുള്ള ഭീകര സംഘടനയുടെ തലവന്‍ സോഹില്‍ ഹൊസൈന്‍ ഹൊസൈനിയെ വധിച്ചു.' ഐഎഡി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
Key words: Israel, Hezbollah's Logistics Unit Head,
COMMENTS