ന്യൂഡല്‍ഹി: ഇറാനെതിരെ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുന്ന ഇസ്രായേലിനെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്ന് ഇറാനിയന്‍...
ന്യൂഡല്‍ഹി: ഇറാനെതിരെ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുന്ന ഇസ്രായേലിനെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം ആസൂത്രണം ചെയ്യുന്ന സാഹചര്യത്തില്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ അവരുടെ വ്യോമാതിര്‍ത്തിയോ സൈനിക താവളങ്ങളോ അത്തരം ആക്രമണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അത്തരത്തില്‍ ഇസ്രായേലിന് നല്‍കുന്ന ഏതൊരു സഹായവും സ്വീകാര്യമല്ലെന്നും ഇറാന്‍ അറിയിച്ചു.
Key words: Iran, Israel, War
COMMENTS