ന്യൂഡല്‍ഹി: കൂടുതല്‍ പ്രകോപനം ഒഴിവാക്കി ഇസ്രയേലിനെതിരായ മിസൈല്‍ ആക്രമണം അവസാനിപ്പിച്ചതായി ഇറാന്‍ ബുധനാഴ്ച പുലര്‍ച്ചെ അറിയിച്ചു. അതേസമയം ടെഹ്...
ന്യൂഡല്‍ഹി: കൂടുതല്‍ പ്രകോപനം ഒഴിവാക്കി ഇസ്രയേലിനെതിരായ മിസൈല്‍ ആക്രമണം അവസാനിപ്പിച്ചതായി ഇറാന്‍ ബുധനാഴ്ച പുലര്‍ച്ചെ അറിയിച്ചു. അതേസമയം ടെഹ്റാന്റെ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രായേലും യുഎസും പ്രഖ്യാപിച്ചത് യുദ്ധഭീഷണി വീണ്ടും രൂക്ഷമാക്കുന്നുണ്ട്.
ചൊവ്വാഴ്ചത്തെ ആക്രമണത്തിന് ഇറാന്‍ 'കടുത്ത പ്രത്യാഘാതങ്ങള്‍' നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കാന്‍ ദീര്‍ഘകാല സഖ്യകക്ഷിയായ ഇസ്രായേലുമായി പ്രവര്‍ത്തിക്കുമെന്നാണ് അമേരിക്ക മുന്നറിയിപ്പു നല്‍കിയത്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു.
Key Words: Iran, Attack, Israel


COMMENTS