ന്യൂഡല്‍ഹി: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റിന്റെ (സിഎച്ച്ജി) 23-ാമത് യോഗം ചൊവ്വാഴ്ച പാ...
ന്യൂഡല്‍ഹി:ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റിന്റെ (സിഎച്ച്ജി) 23-ാമത് യോഗം ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ ആരംഭിക്കും.
എസ്സിഒ യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് പാക്കിസ്ഥാനില്‍ എത്തും. കശ്മീര്‍ വിഷയത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെ, ഒമ്പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്.
രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള ഉന്നത നേതാക്കള്‍ എത്തിയതോടെ കര്‍ശന സുരക്ഷാ നടപടികള്‍ക്ക് കീഴിലാണ് ഉച്ചകോടി നടക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇസ്ലാമാബാദിലെയും അയല്‍ നഗരമായ റാവല്‍പിണ്ടിയിലെയും പ്രധാന റൂട്ടുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
Key Words: Indian Foreign Minister, Pakistan, S Jaishankar
COMMENTS