പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍. വിജയ സാധ്യത കു...
പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍. വിജയ സാധ്യത കുറവുള്ള മണ്ഡലമായിരുന്നെങ്കില്‍ ഉറപ്പായും തന്നെ പരിഗണിച്ചേനെ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാലക്കാട് കോണ്‍ഗ്രസിന് 100% വിജയം ഉറപ്പുള്ള മണ്ഡലമാണെന്നും മുരളീധരന്‍ പറഞ്ഞു.
കത്ത് തനിക്ക് വാട്സാപ്പില്‍ ലഭിച്ചിരുന്നുവെന്നും കത്തിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നതില്‍ പ്രസക്തിയേയില്ലെന്നും പറഞ്ഞ മുരളീധരന്‍ പാലക്കാട് തന്റെ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചുവെന്നുള്ളത് അംഗീകാരമാണെന്നും പറഞ്ഞു.
Key Words: K Muralidharan, Congress
COMMENTS