High court quashed Pantheerankavu domestic violence case
കൊച്ചി ഏറെ വിവാദമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി. പ്രതിയായ രാഹുല്‍ പി ഗോപാലും വാദിയായ ഭാര്യയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തെ ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചശേഷമാണ് കോടതി നടപടി.
എറണാകുളം സ്വദേശിയായ യുവതിയെ കോഴിക്കോട് സ്വദേശിയായ രാഹുല്‍ വിവാഹം കഴിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. യുവതിയുടെ വീട്ടുകാര്‍ എത്തിയപ്പോള്‍ മര്‍ദ്ദനമേറ്റ നിലയില്‍ മകളെ കണ്ടതോടെയാണ് വിഷയം കേസായത്.
രാഹുലിനെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം, വധശ്രമം തുടങ്ങിയ നിയമങ്ങള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. എന്നാല്‍ കേസായതോടെ രാഹുല്‍ ജോലിസ്ഥലമായ ജര്‍മ്മനിയിലേക്ക് കടന്നു.
പിന്നീട് യുവതി ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കേസ് കൊടുത്തതെന്നും കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് രാഹുല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ഇപ്പോള്‍ അനുകൂലമായ വിധി നേടിയെടുത്തിരിക്കുകയുമാണ്.
Keywords: High court, Pantheerankavu domestic violence case, Quashed
COMMENTS