കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയതിലടക്കം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതയുടെ തീരുമാ...
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയതിലടക്കം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതയുടെ തീരുമാനം ഇന്നുണ്ടായേക്കും. റിപ്പോര്‍ട്ട് സര്‍ക്കാര്‍ 5 വര്‍ഷം പൂഴ്ത്തിയെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സി ബി ഐ അന്വേഷിക്കണമെന്നുമാണ് റിട്ട് ഹര്‍ജിയിലെ ആവശ്യം.
അഭിഭാഷകന്‍ അജീഷ് കളത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.
സംസ്ഥാന സര്‍ക്കാരിനെയും സി ബി ഐയും ദേശീയ വനിതാ കമ്മീഷനെയുമടക്കം എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വസ്തുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. സിനിമ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Key words: Hema Committee Report, Supreme Court
COMMENTS