Heavy rain in Chennai
ചെന്നൈ: തമിഴ്‌നാട്ടില്‍ അതി ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ചെന്നൈയിലും പരിസര ജില്ലകളിലും ഗതാഗതം തടസപ്പെട്ടു. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്തമഴ തുടരുകയാണ്.
അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ - വ്യോമ ഗതാഗതവും തടസപ്പെട്ടു. ദക്ഷിണ റെയില്‍വേ 4 എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദു ചെയ്തു.
നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. മിക്ക ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദ് ചെയ്തു.
നടന്‍ രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീടിനു ചുറ്റും വെള്ളം കയറി. നഗരത്തിലെ ഡ്രെയിനേജ് സൗകര്യം തകര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം.
Keywords: Chennai, Heavy rain, Flood, Train
COMMENTS