ചെന്നൈ: വിശ്വാസികള്‍'ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് ബി.ജെ.പി. ഡി.എം.കെയുടെ പ്ലാറ...
ചെന്നൈ: വിശ്വാസികള്‍'ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് ബി.ജെ.പി. ഡി.എം.കെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചതിനൊപ്പമാണ് ഉദയനിധി സ്റ്റാലിന്‍ വിശ്വാസികള്‍ക്കും അത് ആഘോഷിക്കുന്നവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നത്.
'വിശ്വാസമുള്ളവര്‍ക്ക് ദീപാവലി ആശംസകള്‍' എന്നായിരുന്നു ഉദയനിധിയുടെ ആശംസ. ദീപ ഒലി തിരുനാള്‍ എന്നാല്‍ വിളക്കിന്റെ പ്രകാശ ദിനം എന്നാണ് അര്‍ഥമാക്കുന്നത്. ഡിഎംകെയുടെ മുന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തങ്ങളുടെ യുക്തിവാദ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്നതിനാല്‍ ദീപാവലി ദിനത്തില്‍ ആശംസ നേരുന്ന പതിവുണ്ടായിരുന്നില്ല. ഇതാണ് ബിജെപി ആയുധമാക്കിയത്.
Key Words: Happy Diwali, Udayanidhi Stalin, BJP.
COMMENTS