ന്യൂഡല്‍ഹി: ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസിന്റെ ഡെപ്യൂട്ടി ചീഫും ഗ്രൂപ്പിന്റെ ചീഫ് നെഗോഷ്യേറ്ററുമായ ഖലീല്‍ അല്‍-...
ന്യൂഡല്‍ഹി: ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസിന്റെ ഡെപ്യൂട്ടി ചീഫും ഗ്രൂപ്പിന്റെ ചീഫ് നെഗോഷ്യേറ്ററുമായ ഖലീല്‍ അല്‍-ഹയ്യ പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ദിവസമായ 2023 ഒക്ടോബര്‍ 7 ല്‍ ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവായിരുന്നു യഹ്യ.
ഇസ്രയേലിനെതിരായ ആക്രമണം മുതല്‍ നിരന്തര വ്യോമാക്രമണം നേരിട്ടുകൊണ്ടിരുന്ന ഹമാസിന് കാര്യമായ പ്രഹരമേല്‍പ്പിക്കുന്ന ഇസ്രയേല്‍, മറ്റ് ഹമാസ് നേതാക്കളെയും കമാന്‍ഡര്‍മാരെയും കൊലപ്പെടുത്തിയതിന് ശേഷമാണ് സിന്‍വാറിന്റെ മരണം.
ഒക്ടോബര്‍ 7 ലെ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിന് പ്രതിസന്ധി രൂക്ഷമാക്കി.
ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും പ്രദേശത്ത് നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുകയും ചെയ്യുന്നത് വരെ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് പറഞ്ഞു.
Key words: Hamas, Yahya Sinwar
COMMENTS