അവതാരകനായും സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗോവിന്ദ് പദ്മസൂര്യ. ജിപി എന്നറിയപ്പെടുന്ന താരം അടുത്തിടെ അഭിനേതാവായ ഗോപികയെ വി...
അവതാരകനായും സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗോവിന്ദ് പദ്മസൂര്യ. ജിപി എന്നറിയപ്പെടുന്ന താരം അടുത്തിടെ അഭിനേതാവായ ഗോപികയെ വിവാഹം കഴിച്ചിരുന്നു. യുട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ജിപി. കൊച്ചി മറൈന്‍ഡ്രൈവില്‍ ഇരുവരും ഒരു ആഡംബര ഫ്‌ലാറ്റ് വാങ്ങി താമസമാക്കിയിരിക്കുകയാണ്.
ഞങ്ങള്‍ മറൈന്‍ ഡ്രൈവില്‍ പുതിയ ഒരു ഫ്‌ലാറ്റ് വാങ്ങി. ജീവിതത്തിലെ ഈ പുതിയ തുടക്കത്തില്‍ എല്ലാവരുടെയും അനുഗ്രഹം തേടുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി എന്ന് ജിപി സമൂഹമാധ്യമത്തില്‍ കുറിച്ചു. വിവാഹനിശ്ചയത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ദമ്പതികള്‍ പുതിയ ഫ്‌ലാറ്റ് വാങ്ങിയത്.
ഇരുപത്തിയേഴാം നിലയിലാണ് ജിപിയുടെയും ഗോപികയുടെയും പുതിയ ഫ്‌ലാറ്റ്. ഗോപുര എന്നാണ് വീടിന് പേര് നല്‍കിയിരിക്കുന്നത്. ഗോവിന്ദ്, ഗോപിക എന്നീ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് വീടിന് പേരിട്ടത് എന്ന് ഇരുവരും പറയുന്നു.
Key words: GP, Gopika ,Luxury flat, Marine Drive
COMMENTS