Government decision about Thrissur Pooram issue
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ തുടരന്വേഷണം തീരുമാനിച്ച് സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റില്ല.
വിഷയത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനമായത്. എം.ആര്‍ അജിത് കുമാറിനെതി ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാബിഹ് അന്വേഷണം നടത്തും. സംഭവത്തിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷിക്കും.
വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തും. അതേസമയം വിഷയത്തില്‍ സി.പി.ഐ അടക്കമുള്ളവര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും എം.ആര്‍ അജിത് കുമാറിനെ തള്ളാതെയുള്ള തീരുമാനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടതെന്നത് ശ്രദ്ധേയമാണ്.
നേരത്തെ ഈ വിഷയത്തില്‍ എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് പുതിയ തീരുമാനം.
Keywords: Thrissur Pooram, Government, Decision, CM, ADGP


COMMENTS