Notorious gangster Puthanpalam Rajesh, accused in the rape case, was arrested by the police after surrounding his house
കൊച്ചി : ബലാത്സംഗ കേസില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷിനെ വീടു വളഞ്ഞ് പൊലീസ് പിടികൂടി. കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെനനാണ് കേസ്.
കോതനല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരേ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരത്തെ മറ്റൊരു ഗുണ്ടാ തലവനായ ഓം പ്രകാശുമായി രാജേഷിന് അടുത്ത ബന്ധമുണ്ട്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഓം പ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ പുത്തന്‍പാലം രാജേഷ് പങ്കെടുത്തിരുന്നോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
രാജേഷ് കോതനല്ലൂരിലുള്ളതായി പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. തുടര്‍ന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴു പേരും പിടിയിലായിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് ഇവരെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ കാറില്‍ പുത്തന്‍പാലം രാജേഷും ഓം പ്രകാശം ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷക സംഘം വെളിപ്പെടുത്തിയിരുന്നു.
കൊലപാതകം, വധ്രശമം, ഭവനഭേദനം, കവര്‍ച്ച, മാനഭംഗം തുടങ്ങി വിവിധ ക്രിമനല്‍ കേസുകള്‍ തിരുവനന്തപുരം ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Summary: Notorious gangster Puthanpalam Rajesh, accused in the rape case, was arrested by the police after surrounding his house. The case is related to a woman from Kochi who raped at a hotel in Thiruvananthapuram by threatening her with a gun.
COMMENTS