തിരുവനന്തപുരം: വാഹനങ്ങളില്‍ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകള്‍ ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ...
തിരുവനന്തപുരം: വാഹനങ്ങളില്‍ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകള്‍ ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ പ്രത്യേകിച്ച് എന്‍ഫോഴ്സ്മെന്റില്‍പ്പെട്ടവരും പൊലീസുകാരും വാഹനങ്ങള്‍ വഴിയില്‍ പിടിച്ചുനിര്‍ത്തി കൂളിങ് ഫിലിമുകള്‍ വലിച്ചു കീറുന്നത് യാത്രക്കാരെ അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാല്‍ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അതേസമയം, കാറുകളില്‍ ചൈല്‍ഡ് സീറ്റ് നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈന്‍ ഇടാക്കില്ല. ചര്‍ച്ചയാകട്ടെ എന്ന് മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉദ്ദേശിച്ചുള്ളൂ. കൂടിയാലോചന നടത്താന്‍ താന്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Key Words: Cooling Films, The High Court, KB Ganesh Kumar
COMMENTS